IPLല്‍ RCBയുടെ മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് താന്‍ തന്നെയാണെന്ന് അടിവരയിട്ടിരിക്കുയാണ് മറുനാടന്‍ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ടാം സീസണിലും 400 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇടംകൈയന്‍ ഓപ്പണര്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ 21 റണ്‍സെടുത്ത് ദേവ്ദത്ത് പുറത്തായിരുന്നു. 18 ബോളില്‍ രണ്ടു ബൗണ്ടറികളോടെയാണ് ദേവ്ദത്ത് 21 റണ്‍സെടുത്തത്. നന്നായി തുടങ്ങിയ താരത്തിനു പക്ഷെ ഇതു മികച്ച സ്‌കോറിലെത്തിക്കാനായില്ല.